മാടായി കോളേജിലെ പ്രശ്നം കെപിസിസി ഇടപ്പെട്ട് രമ്യമായി പരിഹരിക്കും; വി ഡി സതീശൻ

പ്രശ്നം കെപിസിസി പ്രസിഡൻ്റുമായി ആലോചിച്ച് രമ്യമായി പരിഹരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

കണ്ണൂർ: മാടായി കോളേജുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് പ്രാദേശിക പ്രശ്നമാണെന്നും കെപിസിസി ഇടപ്പെട്ട് പ്രശ്നം സംസാരിച്ച് തീർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ എംകെ രാഘവനോടും കണ്ണൂർ ജില്ലാ പ്രസിഡൻ്റിനോടും സംസാരിച്ചിരുന്നു.

പ്രശ്നം കെപിസിസി പ്രസിഡൻ്റുമായി ആലോചിച്ച് രമ്യമായി പരിഹരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, എം കെ രാഘവനെതിരെ പ്രതിഷേധിച്ച വിമത വിഭാഗം നേതാക്കൾ കണ്ണൂർ ഗസ്റ്റ് ഹൗസിൽവിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. എം കെ രാഘവനെ തടഞ്ഞതിന് സസ്പെൻഷൻ നേരിട്ട നേതാക്കളാണ് ഗസ്റ്റ് ഹൗസിൽ എത്തിയത്. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജും ചർച്ചയിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവിനോട് കാര്യങ്ങൾ പറഞ്ഞുവെന്നും കൂടിക്കാഴ്ചയിൽ തൃപ്തരാണെന്നും നേതാക്കൾ അറിയിച്ചു.

Also Read:

Kerala
മാടായി കോളേജിലെ പ്രശ്നം കെപിസിസി ഇടപ്പെട്ട് രമ്യമായി പരിഹരിക്കും; വി ഡി സതീശൻ

മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.

അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എം കെ രാഘവന്‍ എം പിയുടെ പ്രതികരണം. നാല് അനധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തിയത്. പിഎസ്‌സി മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു നടപടി. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ സുപ്രീംകോടതി നിര്‍ദേശം പാലിച്ചിരുന്നു. ഭിന്നശേഷി നിയമനം നല്‍കേണ്ടിയിരുന്ന പോസ്റ്റായിരുന്നു അതെന്നും എം കെ രാഘവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

content highlight- VD Satheesan said that KPCC will intervene and solve the problem of madai College amicably

.

To advertise here,contact us