കരുവമ്പ്രയില്‍ പതിറ്റാണ്ടുകളുടെ ഇടതുഭരണത്തിന് തിരശ്ശീല; മലപ്പുറത്ത് ആധിപത്യം ഉറപ്പിച്ച് യുഡിഎഫ്

തൃക്കലങ്ങോട് ജില്ലാപഞ്ചായത്ത് വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി

മലപ്പുറം: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളില്‍ രണ്ട് സീറ്റ് യുഡിഎഫും ഒരു സീറ്റ് എല്‍ഡിഎഫും പിടിച്ചെടുത്തു. ജില്ലാപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. തൃക്കലങ്ങോട് വാര്‍ഡാണ് യുഡിഎഫ് നിലനിര്‍ത്തിയത്.

മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍ സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. പതിറ്റാണ്ടുകളായി ഇടതുപക്ഷം വിജയിച്ചുവരുന്ന വാര്‍ഡ് ആണിത്. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫൈസല്‍ മോന്‍ 43 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ വിബിനെ പരാജയപ്പെടുത്തിയത്.

തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാര്‍ഡ് സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ ലൈല ജലീല്‍ വിജയിച്ചത്.

Also Read:

Kerala
വോട്ട് കുത്തനെ ഉയര്‍ത്തി കോണ്‍ഗ്രസ്; ചേരമാന്‍ ജുമാ മസ്ജിദ് വാര്‍ഡ് നിലനിര്‍ത്തി ബിജെപി

ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്നും സിപിഐഎം പിടിച്ചെടുത്തു. സിപിഐഎമ്മിലെ അബ്ദുറു 410 വോട്ടിനാണ് വിജയിച്ചത്.

Content Highlights: Local Body Bypoll udf get more seat in malappuram

To advertise here,contact us