'കളപറിക്കാൻ ബെസ്റ്റ്' പരസ്യം ഐഎഎസുകാരെ അധിക്ഷേപിക്കാൻ: എൻ പ്രശാന്തിനെതിരെയുള്ള ചാർജ്ജ് മെമ്മോ വിചിത്രം!

ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ‌ ഗോപാലകൃഷ്ണൻ ഐഎഎസിന് അപമാനവും മാനഹാനിയുമുണ്ടാക്കിയെന്നും ചീഫ് സെക്രട്ടറി ചാ‍ർജ്ജ് മെമ്മോയിൽ ചൂണ്ടിക്കാണിക്കുന്നു

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിനെതിരെ ചീഫ് സെക്രട്ടറി നൽകിയത് വിചിത്രമായ ചാർജ്ജ്‌ മെമ്മോ. ചീഫ് സെക്രട്ടറി നൽകിയ ചാർജ് മെമ്മോയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഐഎഎസുകാരെ അധിക്ഷേപിച്ചതിലൂടെ ഭരണസംവിധാനത്തിന്റെ ഇമേജ് നഷ്ടപ്പെട്ടെന്നാണ് ചാർജ് മെമ്മോയിൽ പറയുന്നത്. കള പറിക്കാൻ ബെസ്റ്റ് എന്ന പരസ്യത്തിലൂടെ ഐഎസുകാരെ ഒന്നടങ്കം അധിക്ഷേപിച്ചുവെന്നും മെമ്മോ കുറ്റപ്പെടുത്തു. കാംകോ പവർ വീഡറിന്റെ പരസ്യം ഫേസ്‌ ബുക്കിൽ പങ്ക്‌ വെച്ചതും കുറ്റമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ‌ ഗോപാലകൃഷ്ണൻ ഐഎഎസിന് അപമാനവും മാനഹാനിയുമുണ്ടാക്കിയെന്നും ചീഫ് സെക്രട്ടറി ചാ‍ർജ്ജ് മെമ്മോയിൽ ചൂണ്ടിക്കാണിക്കുന്നു. അഡീഷനൽ ചീഫ്‌ സെക്രട്ടറി ഡോ. ജയതിലകിനെ വ്യക്തിപരമായി വിമർശിച്ചത് ഗുരുതരമായ കുറ്റമാണെന്നും മെമ്മോയിലുണ്ട്. കുറ്റമെന്നാണ് ചാർജ് മെമ്മോ പറയുന്നത്.

സമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരസ്യവിമർശനം നടത്തിയതിനാണ് നേരത്തെ ചീഫ് സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ നൽകിയത്.

Also Read:

Kerala
വന്ന വഴി മറക്കരുത്; 'കുറച്ചുസിനിമയും കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം'; നടിക്കെതിരെ വി ശിവന്‍കുട്ടി

നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ജയതിലകിന് നേരെയായിരുന്നു എൻ പ്രശാന്ത് പരസ്യവിമർശനം ഉന്നയിച്ചത്. മാതൃഭൂമി പത്രത്തിൽ തനിക്കെതിരെ വന്ന റിപ്പോ‍ർട്ടിന് പിന്നാലെയാണ് പ്രശാന്ത് ജയതിലകിനെതിരെ രംഗത്ത് വന്നത്. പ്രശാന്തിനെതിരെ ഇതിനിടെ മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും രംഗത്ത് വന്നിരുന്നു. മല്ലു ഹിന്ദു ഐഎഎസ് ​ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ആരോപണ വിധേയനായ ​ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെയും എൻ പ്രശാന്ത് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ എൻ പ്രശാന്തിനെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോർട്ട് വാർത്തയാക്കിയെന്നും ജയതിലകിനെ ചില മാധ്യമങ്ങൾ സംരക്ഷിക്കുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് എൻ പ്രശാന്തിനെതിരെ ഉയർന്ന ആരോപണങ്ങൾ കള്ളമാണെന്നുമുള്ള വിവരവും പുറത്തുവന്നിരുന്നു.

Also Read:

Kerala
മറ്റന്നാള്‍ കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പുകള്‍; എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പ്രതീക്ഷയില്‍

'ഉന്നതി'യിലെ സ്ഥാനമൊഴിഞ്ഞപ്പോൾ പ്രശാന്ത് ഫയലുകൾ മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഫയൽ മുക്കിയെന്ന് ജയതിലക് വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഈ റിപ്പോർട്ട് ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു എന്ന വിവരമാണ് പുറത്ത് വന്നിരുന്നു.

Content Highlights: The charge memo against N Prashanth is strange

To advertise here,contact us