'രാപ്പകലിലെ മമ്മൂട്ടി നൻപകലിലെ മമ്മൂട്ടിയായി… എല്ലാം ശാന്തം'; വി ശിവൻകുട്ടിയെ ട്രോളി ഹരീഷ് പേരടി

സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ മന്ത്രിയെ ട്രോളിയത്.

icon
dot image

സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻ കുട്ടിയെ വിമർശിച്ചിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ മന്ത്രിയെ ട്രോളിയത്. 'രാപ്പകലിലെ നയൻതാര കാരണവരായ വിജയരാഘവനോട് പരാതി പറഞ്ഞപ്പോൾ രാപ്പകലിലെ വിജയാരാഘവൻ രാപ്പകലിലെ മമ്മൂട്ടിയോട് മറ്റുള്ളവരുടെ ജീവിതത്തിലും ശമ്പളത്തിലും ഇടപെടാതെ മിണ്ടാതിരുന്ന് തന്നെ ഏൽപ്പിച്ച പണിയെടുക്കാൻ പറഞ്ഞു. അതോടെ രാപ്പകലിലെ മമ്മൂട്ടി നൻപകൽ നേരത്തിലെ മമ്മൂട്ടിയായി… എല്ലാം ശാന്തം,' എന്ന് വി ശിവൻകുട്ടി കുറിച്ചു.

സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രി പറഞ്ഞത്. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

Also Read:

Entertainment News
സോഷ്യൽ മീഡിയ ഭരിക്കാൻ മാർക്കോയിലെ 'മാർപ്പാപ്പ' എത്തി; സംവിധാനം ഉണ്ണി മുകുന്ദൻ

സംഭവം വിവാദമായതിന് പിന്നാലെ പരാമര്‍മശം വി ശിവന്‍കുട്ടി പിൻവലിച്ചിരുന്നു. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട എന്നതുകൊണ്ടാണ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തിന്‍റെ നൃത്താവിഷ്കാരം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

Content Highlights: Hareesh Peradi against the statement of minister V Sivankutty

To advertise here,contact us
To advertise here,contact us
To advertise here,contact us