ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ ഉദ്ദേശമില്ലെന്ന് വി മുരളീധരന്‍; കോര്‍ കമ്മിറ്റി നടക്കുന്നിടത്ത് മാധ്യമവിലക്ക്

കോര്‍കമ്മിറ്റി യോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വി മുരളീധരന്‍. പാര്‍ട്ടി നല്‍കിയ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കോര്‍കമ്മിറ്റി യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.

'സംസ്ഥാന പ്രസിഡന്റാവാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഒരു തവണ സംസ്ഥാന പ്രസിഡന്റായി. ആറ് വര്‍ഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി എനിക്ക് മറ്റു ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ആ ചുമതലകൾ ഇപ്പോൾ നിര്‍വഹിക്കുന്നുണ്ട്', വി മുരളീധരന്‍ പറഞ്ഞു. 2026 ലെ നിയമസഭാതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അടക്കം ഇന്നത്തെ കോര്‍കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

Also Read:

Kerala
കളര്‍കോട് വാഹനാപകടം; അപകടത്തിൽപ്പെട്ട കാറിൻ്റെ ആര്‍സി റദ്ദാക്കും

അതേസമയം കോര്‍കമ്മിറ്റി യോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. സാധാരണഗതിയില്‍ യോഗം തുടങ്ങുന്നതിന് മുമ്പ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കാറുണ്ട്. ഹോട്ടൽ ട്രാവന്‍കൂര്‍ കോര്‍ട്ടിലാണ് യോഗം നടക്കുന്നത്. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും ഇന്നത്തെ കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights: did not intend to become the state president said v muraleedharan

To advertise here,contact us