ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ട്; വിധി പറയല്‍ മാറ്റി വിവരാവകാശ കമ്മീഷന്‍

കടുംവെട്ട് വിവരം പുറത്തെത്തിച്ചതും റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി. ഇന്ന് 11 മണിക്ക് ഉത്തരവ് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിലവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുവെട്ട് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയല്‍ മാറ്റിയത്. എന്നാല്‍ പരാതി നല്‍കിയത് ആരാണെന്നോ പരാതി എന്താണെന്നോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

Also Read:

Kerala
REPORTER BIG EXCLUSIVE: നവീൻ ബാബു ജീവനൊടുക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ പുറത്തു വിട്ടേക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്. വിവരാവകാശ കമ്മീഷണര്‍ ഡോ. അബ്ദുല്‍ ഹക്കീം വിധി പറയുമെന്നായിരുന്നു അറിയിച്ചത്. അഞ്ച് പേജുകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്ത് റിപ്പോര്‍ട്ടര്‍ ടിവി പ്രിൻസിപ്പല്‍ കറസ്പോണ്ടന്‍റ് റോഷിപാല്‍ ഉള്‍പ്പെടെയുള്ളവരാണ് അപ്പീല്‍ നല്‍കിയത്. 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകളാണ് പൂഴ്ത്തിയത്. ഈ ഭാഗങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു അറിയിപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് അവസാന നിമിഷമാണ് അഞ്ചു പേജുകള്‍ ഒഴിവാക്കിയത്.

കടുംവെട്ട് വിവരം പുറത്തെത്തിച്ചതും റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു. കടുംവെട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ വാദങ്ങള്‍ കമ്മീഷന്‍ തള്ളിയിരുന്നു. റിപ്പോര്‍ട്ടര്‍ പരാതിയില്‍ കഴമ്പുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

Content Highlight: Hema committee report; RTI extends hearing appeal

To advertise here,contact us