സ്ത്രീധന പീഡന പരാതി; ബിപിന്‍ സി ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

ബിപിന്‍ സി ബാബുവിനൊപ്പം അമ്മ പ്രസന്നകുമാരി സ്ത്രീധനപീഡനക്കേസിലെ രണ്ടാം പ്രതിയാണ്

കൊച്ചി: സ്ത്രീധന പീഡന പരാതിയില്‍ ബിപിന്‍ സി ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം 18 വരെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. ബിപിന്‍ സി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ സിപിഐഎം വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെയാണ് കേസെടുക്കാനുള്ള നീക്കമെന്ന് ബിപിൻ സി ബാബു ആരോപിച്ചിരുന്നു.

വിവാഹ സമയത്ത് 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ശാരീരിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഭാര്യ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവാണ് ഭാര്യ. ഇരുവരും പിരിഞ്ഞുകഴിയുകയാണ്. ബിപിന്‍ സി ബാബുവിനൊപ്പം അമ്മ പ്രസന്നകുമാരി സ്ത്രീധനപീഡനക്കേസിലെ രണ്ടാം പ്രതിയാണ്.

Also Read:

National
മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ടുകെട്ട്; അന്വേഷണത്തിന് നിർദ്ദേശിച്ച് രാജ്യസഭാ ചെയർമാൻ

അതേസമയം തനിക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബിപിന്‍ രംഗത്തെത്തിയിട്ടുണ്ട്.

ആലപ്പുഴയുടെ മന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തക യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ ഹൈക്കോടതിയിലും സമീപിക്കുമെന്നും ബിപിന്‍ സി ബാബു പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നുള്ള സിപിഐഎം മന്ത്രിയായ സജി ചെറിയാന്‍ പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: High court denies arrest of Bipin C babu in dowry case

To advertise here,contact us