'വിമാനത്താവളത്തിലും ആർസിസിയിലും എത്തേണ്ടവർ വിഷമത്തിലാണ്'; വഴിയിൽ കുടുങ്ങിയ വന്ദേഭാരതില്‍ ശ്രീമതിയും

വന്ദേഭാരത് ഷൊര്‍ണ്ണൂരില്‍ എത്തി യാത്രക്കാരെ ഇറക്കി

ഷൊര്‍ണ്ണൂര്‍: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് വഴിയില്‍ കുടുങ്ങിയതില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് പി കെ ശ്രീമതി. ആലപ്പുഴയിലേക്ക് പോകാനായി ശ്രീമതിയും വന്ദേഭാരതിലുണ്ടായിരുന്നു. യാത്ര മുടങ്ങിയതോടെ വിമാനത്താവളത്തിലും ആര്‍സിസിയിലും മറ്റും എത്തേണ്ട യാത്രക്കാര്‍ ആശങ്കയിലാണെന്ന് പി കെ ശ്രീമതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതേസമയം വന്ദേഭാരത് ഷൊര്‍ണ്ണൂരില്‍ എത്തി യാത്രക്കാരെ ഇറക്കി. ബാറ്ററി തകരാറാണെന്നാണ് വന്ദേഭാരത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

Also Read:

Kerala
ബാറ്ററി തകരാർ; വന്ദേഭാരത് വഴിയിൽ കുടുങ്ങി

ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ നിന്ന് വിട്ട ശേഷം പാതി വഴിയില്‍ വെച്ചാണ് ട്രെയിന്‍ നിന്നത്. കോച്ചിലെ മാനേജര്‍മാര്‍ യാത്രക്കാരുടെ അടുത്ത് വന്നില്ലെന്നും അതുകൊണ്ട് അനൗണ്‍സ്‌മെന്റിലൂടെ മാത്രമാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. ഷൊര്‍ണ്ണൂരിലേക്ക് തിരിച്ച് പോവും എന്നാണ് പറഞ്ഞത്. എന്നാല്‍ വിമാനത്താവളത്തിലേക്ക് എത്തേണ്ടവരുണ്ട്. അഭിമുഖങ്ങളില്‍ പങ്കെടുക്കേണ്ടവരുണ്ട്. ആര്‍സിസിയിലേക്ക് പോവേണ്ടവരുണ്ട്. ഇവരെല്ലാം എന്ത് ചെയ്യുമെന്ന് ശ്രീമതി ചോദിച്ചു.

താൻ നാളെ നടക്കുന്ന എല്‍ഡിഎഫ് ധര്‍ണയില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലേക്ക് പുറപ്പെട്ടതാണെന്ന് ശ്രീമതി പറഞ്ഞു. തന്റെ കാര്യം പോട്ടെ. മറ്റ് യാത്രക്കാര്‍ എന്ത് ചെയ്യും?. ഇങ്ങനെ പെട്ടുപോവുന്നതിന്റെ കാരണം അധികൃതരുടെ അലംഭാവമാണ്. ട്രെയിനകത്ത് അൽപനേരത്തേയ്ക്ക് ലൈറ്റ് ഉണ്ടായിരുന്നില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

Content Highlight: pk sreemathy Teacher in Vandebharat got stuck on the way

To advertise here,contact us