അജിതാ തങ്കപ്പനെതിരെ നടപടി; കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യ

നോട്ടീസ് നഗരസഭ സെക്രട്ടറി ടി കെ സന്തോഷ് അജിതയുടെ വീട്ടിലെത്തി കൈമാറുകയായിരുന്നു

കൊച്ചി: തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും അയോഗ്യയാക്കി.തുടര്‍ച്ചയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി.അയോഗ്യയാക്കിയ നോട്ടീസ് നഗരസഭ സെക്രട്ടറി ടി കെ സന്തോഷ് അജിതയുടെ വീട്ടിലെത്തി കൈമാറുകയായിരുന്നു.

ഒമ്പത് മാസം തുടര്‍ച്ചയായി സ്ഥിരം സമിതി യോഗത്തില്‍ അജിത തങ്കപ്പന്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് അജിത തങ്കപ്പന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എല്‍ഡിഎഫും സ്വതന്ത്ര കൗണ്‍സിലര്‍മാരും ചേര്‍ന്ന് യുഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയായിരുന്നുരാജി.

സ്ത്രീ സംവരണ സീറ്റായ ചെയര്‍ പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന്‍ സ്ഥാനമേറ്റെടുത്തത്. എന്നാല്‍ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlight: Former Chairperson of Thrikkakara Municipal Corporation Ajitha Thankappan has been disqualified

To advertise here,contact us