REPORTER IMPACT: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ട് തെറ്റ്: ഒഴിവാക്കിയ 11 ഖണ്ഡികകള്‍ പുറത്ത് വിട്ടേക്കും

റിപ്പോർട്ടിലെ കൂടുതല്‍ പേജുകള്‍ പുറത്തുവിട്ടേക്കാനുള്ള സാധ്യതകളും തെളിഞ്ഞു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട സമയത്ത് ചില പേജുകൾ പുറത്ത് വിടാൻ തയ്യാറാകാതിരുന്ന സർക്കാർ നിലപാടിൽ കടുത്ത നടപടിക്ക് വിവരാവകാശ കമ്മീഷന്‍. സാംസ്‌കാരിക വകുപ്പ് വിശദീകരണം തള്ളിയ വിവരാവകാശ കമ്മീഷൻ എസ്പിഒയെ ശാസിക്കുകയും ചെയ്തു.

പുറത്തുവിടാത്ത പേജുകൾ കമ്മീഷൻ പരിശോധിക്കുകയും ചെയ്തു. ഇത്തരത്തിൽ സർക്കാർ പൂഴ്ത്തിവെച്ച 11 ഖണ്ഡികകള്‍ ഒഴിവാക്കിയത് തെറ്റെന്നും കമ്മീഷന്‍ കണ്ടെത്തി. ഇതോടെ റിപ്പോര്‍ട്ടര്‍ ടിവി പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു. മാത്രമല്ല,വിഷയത്തിൽ തെളിവെടുപ്പും പൂർത്തിയായതോടെ റിപ്പോർട്ടിലെ കൂടുതല്‍ പേജുകള്‍ പുറത്തുവിട്ടേക്കാനുള്ള സാധ്യതകളും തെളിഞ്ഞു.

Also Read:

Kerala
സമ്മേളനം വീടിനടുത്ത്; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് ജി സുധാകരന് ക്ഷണമില്ല!

നേരത്തെ റിപ്പോർട്ടിലെ കടുംവെട്ടിൽ വിവരാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഉടൻ ഹാജരാക്കാൻ സാംസ്കാരിക വകുപ്പിന് വിവരാവകാശ കമ്മീഷണർ നിർദേശം നൽകിയിരുന്നു. കൂടുതൽ പേജുകൾ പുറത്ത് വിടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞിരുന്നു.

Also Read:

National
ഫിൻജൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലും മുന്നറിയിപ്പ്, സ്കൂളുകൾക്ക് അവധി

റിപ്പോർട്ടർ പ്രിൻസിപ്പിൽ കറസ്‌പോണ്ടന്റ് ആർ റോഷിപാലിന്റെ പരാതിയിലായിരുന്നു വിവരാവകാശ കമ്മീഷണറുടെ ഈ നടപടി. അഞ്ച് പേജുകൾ ഒഴിവാക്കിയത് അപേക്ഷകരെ അറിയിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് സാംസ്കാരിക വകുപ്പ് തെളിവെടുപ്പ് സമയത്ത് വിവരാവകാശ കമ്മീഷണർക്ക് മുന്നിൽ സമ്മതിച്ചിരുന്നു.

49 മുതൽ 53 വരെയുള്ള അഞ്ച് പേജുകൾ, 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകൾ തുടങ്ങിയവയായിരുന്നു സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്ത് വിടുന്ന സമയത്ത് പൂഴ്ത്തി വെച്ചത്. റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരായ ക്രരൂരമായ അതിക്രമം പരാമർശിക്കുന്ന പ്രധാന ഭാഗം കൂടിയായിരുന്നു ഇത്.

Content Highlights: More pages may come out at hema committee report

To advertise here,contact us