സാങ്കേതിക സർവകലാശാല താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല; ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ച് ഹൈക്കോടതി

ഹര്‍ജിയില്‍ ഡോ കെ ശിവപ്രസാദിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു

കൊച്ചി: സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സര്‍വകലാശാലയില്‍ വിസി ഇല്ലാത്ത അവസ്ഥ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഡോ കെ ശിവപ്രസാദിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു.

Also Read:

Kerala
ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി; നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

ഇന്നലെയാണ് സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസിയായി ഡോ കെ ശിവപ്രസാദിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമനം വേണമെന്ന സര്‍വകലാശാല ചട്ടം ഗവര്‍ണര്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നില്ലെന്നാണ് ഗവര്‍ണര്‍ കോടതിയില്‍ വ്യക്തമാക്കിയത്. സര്‍വകലാശാലയിലെ ഭരണസ്തംഭനം ഒഴിവാക്കാനാണ് താത്ക്കാലിക ചുമതല നല്‍കിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പാനല്‍ വെട്ടിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം നിലയ്ക്ക് വിസിയെ നിയമിച്ചത്. മുന്‍ വിസി സജി ഗോപിനാഥ് സ്ഥാനമൊഴിഞ്ഞ് ഒരു മാസം തികയുന്ന ദിവസമായിരുന്നു ഗവര്‍ണര്‍ പകരം ചുമതലക്കാരനെ കണ്ടെത്തിയത്. നേരത്തേ സജി ഗോപിനാഥ് വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ പുതിയ പാനല്‍ ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് തള്ളുകയായിരുന്നു.

Content Highlights- high court refuses to stay appointment of temporary vc of ktu

To advertise here,contact us