മദ്യം നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചു; പാരിപ്പള്ളി മെഡിക്കൽ കോളേജ് സർജനെതിരെ ജൂനിയർ വനിതാ ഡോക്ടറുടെ പരാതി

ഡോക്ടർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജൻ സെർബിൽ മുഹമ്മദിനെതിരെ പരാതി നൽകിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയെന്നാണ് വിവരം. ഇയാൾക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സെർബിൽ മുഹമ്മദിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡോക്ടർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനായിരുന്നു യുവതി ആദ്യം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Also Read:

Kerala
ബെംഗളൂരു അപ്പാര്‍ട്ട്‌മെന്റ് കൊലപാതകം; മലയാളി യുവാവിന്റെ കണ്ണൂരിലെ വീട്ടിൽ പരിശോധന

Content Highlights: Harassment complaint by female doctor against Kollam Paripally Medical College doctor.

To advertise here,contact us