ചേലക്കരയില്‍ സംഘടനാപ്രശ്‌നങ്ങളുണ്ടായിരുന്നു, സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയിട്ടില്ല: കൊടിക്കുന്നില്‍ സുരേഷ്

'പരാജയത്തില്‍ സ്ഥാനാര്‍ത്ഥിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്‍ഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാനായത് യുഡിഎഫിന്റെ വിജയമാണ്'

icon
dot image

ന്യൂഡല്‍ഹി: ചേലക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി റിപ്പോര്‍ട്ടറിനോട്. ചേലക്കരയില്‍ സംഘടനാപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ്, കുറച്ചുകൂടി ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും പ്രതികരിച്ചു.

പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചേലക്കരയിലെ രമ്യയുടെ സ്ഥാനാര്‍ത്ഥിത്വം. എല്ലാവരുമായും ആശയവിനിമയം നടത്തിയിരുന്നു. പരാജയത്തില്‍ സ്ഥാനാര്‍ത്ഥിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്‍ഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാനായത് യുഡിഎഫിന്റെ വിജയമാണ്. എല്ലാ പാര്‍ട്ടികള്‍ക്കും എല്ലായിടത്തും ശക്തമായിരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. തൃശൂര്‍ ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

അദാനിക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദാനി വിഷയത്തിനൊപ്പം മണിപ്പൂര്‍, വഖഫ് ബില്‍, ഡല്‍ഹി വായു മലിനീകരണം അടക്കമുള്ള വിഷയങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കോടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Kodikkunnil Suresh's Response On Chelakkara Candidature

To advertise here,contact us
To advertise here,contact us
To advertise here,contact us