ചേലക്കരയില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടാനുള്ള സാഹചര്യം പരിശോധിക്കും; കെ രാധാകൃഷ്ണൻ

'കേന്ദ്ര ഭരണം ഉപയോ​ഗിച്ചു കൊണ്ട് ബിജെപി ആളുകളെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നുണ്ട്'

തൃശ്ശൂർ: ചേലക്കരയിൽ എൽഡിഎഫിൻ്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണൻ എം പി. വർ​ഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്, ബിജെപിയുടെ വോട്ട് ശതമാനം കൂടാനുള്ള സാഹചര്യമുണ്ടായതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.

Also Read:

Kerala
'എൻ്റെ മരണത്തിന് ഉത്തരവാദികൾ ഈ ആറ് പേർ'; മുണ്ടേല മോഹനൻ്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഐഎം നേതാവിൻ്റെ പേരും

ബിജെപി കേന്ദ്ര ഭരണം ഉപയോ​ഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നുണ്ട്. മുൻപ് പാർലമെൻ് തിരഞ്ഞെടുപ്പ് വന്നപ്പോൾ 28,000 ആയിരുന്നു വോട്ടുകളുടെ എണ്ണം. എന്നാൽ അത് ഇപ്പോൾ 33,000 ലേക്ക് കൂടിയിട്ടുണ്ട്. വലിയ തോതിലുള്ള വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ എൽഡിഎഫിന് എതിരായി വലിയ ക്യാമ്പയിനാണ് നടന്നത്. ബി​ജെപിയും, യുഡിഎഫും, ഡിഎംകെയും ചേർന്ന് നടത്തിയ ക്യാമ്പയിനാണ് ഇതെന്നും അദ്ദേഹം കൂട്ടിചേർത്തു.

content highlights- Attempts at caste segregation will test BJP's vote share; K Radhakrishnan

To advertise here,contact us