'അവർ കൺവിൻസ് ചെയ്യും, വീഴരുത്'; ടൊവിനോ ചിത്രം നരിവേട്ടയുടെ പേരിൽ ഫേക്ക് കാസ്റ്റിങ് കോൾ; പലർക്കും പണം നഷ്ടമായി

ഇതിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന

വയനാട്: ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ പേരില്‍ ഫേക്ക് കാസ്റ്റിങ് കോള്‍. അഭിനയിക്കാന്‍ തത്പര്യം പ്രകടിപ്പിച്ചെത്തുന്നവരോട് ഫോട്ടോയും ഡീറ്റെയ്ല്‍സും ചോദിക്കുന്നതിന് പുറമേ പണം ആവശ്യപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ നിരവധിയാളുകള്‍ക്ക് പണം നഷ്ടമായി. 9544199154, 9605025406 എന്നീ നമ്പറുകളില്‍ നിന്നാണ് സംഘം സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഇതിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

Also Read:

Entertainment News
'ഞങ്ങളുടെ സാമന്ത ഇങ്ങനെ അല്ല!', വൈറലായി സാമന്തയുടെ പഴയ കാല പരസ്യചിത്രം

'ടൊവിനോയുടെ പടമാണ്, പൊലീസിന്റെ ക്യാരക്ടറാണ്, വയനാട് ഫോറസ്റ്റിലാണ് ഷൂട്ടിങ് നടക്കുന്നത്, ആറ് ദിവത്തെ ഷൂട്ടിങ് ഉണ്ടാകും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് സംഘം സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ആര്‍ട്ടിസ്റ്റുകളെ കണ്‍വിന്‍സ് ചെയ്ത ശേഷം ഉഘതആ0000009 എന്ന ഐഎഫ്എസ്‌സി കോഡ് വരുന്ന 000900100003336 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടുകയാണ്.

ഇഷ്‌ക് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. ഇന്ത്യന്‍ സിനിമാക്കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കുട്ടനാട്, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ വയനാട്ടിലാണ് നടക്കുന്നത്. പ്രിയംവദാ കൃഷ്ണയാണ് നായിക. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആര്യ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്‍, എന്‍ എം ബാദുഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights- tovino thomas alert fans over a fake casting call in the name of movie narivetta

To advertise here,contact us