സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമോയെന്ന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം: രമേശ് ചെന്നിത്തല

ഭരണഘടനാ വിവാദ പരാമര്‍ശത്തിലെ ഹൈക്കോടതി വിധിയില്‍ മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പാലക്കാട്: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള സന്ദീപ് വാര്യരുടെ വരവ് ഗുണകരമാകുമോയെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് യുഡിഎഫിന് നല്ല ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര സര്‍ക്കാരിനെതിരായ വിധിയെഴുത്ത് ആകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'സന്ദീപ് വാര്യരുടെ വരവ് ഗുണകരമാകുമോ എന്ന് പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ഫോണിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. സന്ദീപ് വാര്യരും ഫോണില്‍ വിളിച്ചിരുന്നു. ആര്‍എസ്എസിന് ഭൂമി വിഷയം സന്ദീപിനോട് തന്നെ ചോദിക്കണം. പാലക്കാട് നല്ല ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും. ചേലക്കര സര്‍ക്കാരിനെതിരായ വിധിയെഴുത്ത് ആകും', രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണഘടനാ വിവാദ പരാമര്‍ശത്തിലെ ഹൈക്കോടതി വിധിയില്‍ മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് സമരത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

Also Read:

Kerala
'അമ്മു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല'; പ്രശ്നങ്ങളിൽ പിന്തുണ നൽകിയിരുന്നുവെന്ന് അധ്യാപിക

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് പൊലീസ് സംരക്ഷണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസ് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കളക്ടറുടെ പങ്ക് അന്വേഷിക്കുന്നില്ലെന്നും കുടുംബം ആവശ്യപ്പെടുന്ന അന്വേഷണം നടക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി.Content Highlights: Ramesh Chennithala on Sandeep G Varier s entry to Congress

To advertise here,contact us