ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം; പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ് ഉത്തരവ്

കൊച്ചി: ശബരിമല വിവാദം ബിജെപിക്ക് സുവര്‍ണാവസരമെന്ന വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി. ഹൈക്കോടതിയാണ് കേസ് റദ്ദാക്കിയത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലായിരുന്നു കേസ്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.

Content Highlights: High Court quashed case against P S Sreedharan Pillai

To advertise here,contact us