സാങ്കേതിക തകരാര്‍; നെടുമ്പാശ്ശേരി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

240 യാത്രക്കാരായിരുന്നു വിമാനത്തില്‍ പോകേണ്ടിയിരുന്നത്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദാക്കിയത്. 240 യാത്രക്കാരായിരുന്നു വിമാനത്തില്‍ പോകേണ്ടിയിരുന്നത്.

രാവിലെ 11 മണിയോടെ നടപടിക്രമങ്ങള്‍ക്ക് ശേഷം യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നൂറ് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കായുള്ള ടിക്കറ്റ് തരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Also Read:

Ernakulam
ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളെ കണ്ടെത്താനായില്ല

ടിക്കറ്റ് ലഭിക്കാത്ത പക്ഷം യാത്രക്കാര്‍ക്ക് കൊച്ചിയില്‍ തന്നെ താമസമൊരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണമോ വിശ്രമിക്കാനുള്ള സൗകര്യമോ ഒരുക്കിയിട്ടില്ലെന്നും ആരോപിച്ച് ഒരു വിഭാഗം യാത്രക്കാര്‍ രംഗത്തെത്തിയിരുന്നു. ആഹാരത്തിനുള്‍പ്പെടെ പണം വാങ്ങിയിട്ടും കുട്ടികളെയുള്‍പ്പെടെ പട്ടിണികിടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും യാത്രക്കാര്‍ ആരോപിച്ചു.

Content Highlight: Air India flight from Kochi-Delhi cancelled citing technical failure

To advertise here,contact us