നടനും അധ്യാപകനുമായ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍

ആടുജീവിതം, കെഎല്‍ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും നാസര്‍ അഭിനയിച്ചിട്ടുണ്ട്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നടനും അധ്യാപകനുമായ മുക്കണ്ണ് അബ്ദുള്‍ നാസര്‍ (നാസര്‍ കറുത്തേനി) അറസ്റ്റില്‍. നാസര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും വണ്ടൂര്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു.

സംഭവത്തില്‍ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

നിരവധി സിനിമകളിലും സീരിയലുകളിലും നാസര്‍ അഭിനയിച്ചിട്ടുണ്ട്. ആടുജീവിതം, കെഎല്‍ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും നാസര്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Actor cum Teacher Nasar Karutheni arrested under POCSO case

To advertise here,contact us