'പരസ്യം വന്നത് മുസ്ലിം പത്രങ്ങളിലാണോ എന്നൊന്നും എനിക്ക് അറിയില്ല'; സിറാജ്, സുപ്രഭാതം പരസ്യങ്ങളിൽ എ കെ ബാലൻ

സന്ദീപ് വാര്യർക്കെതിരായ ആക്രമണം തുടരുക തന്നെയാണ് എ കെ ബാലൻ ചെയ്തത്

പാലക്കാട്: സിറാജ്, സുപ്രഭാതം പത്രങ്ങളിൽ സന്ദീപ് വാര്യർക്കെതിരായ സിപിഐഎം പരസ്യം വന്നതിൽ പ്രതികരണവുമായി എ കെ ബാലൻ. മറ്റ് പല പത്രങ്ങളിലും പരസ്യം വന്നിരുന്നുവെന്നും അവയെല്ലാം മുസ്ലിം പത്രങ്ങളാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു എ കെ ബാലന്റെ പ്രതികരണം.

സന്ദീപ് വാര്യർക്കെതിരായ ആക്രമണം തുടരുക തന്നെയാണ് എ കെ ബാലൻ ചെയ്തത്. സന്ദീപ് ഇതുവരെ ആർഎസ്എസ് ബന്ധം വിച്ഛേദിച്ചിട്ടില്ല. കോൺഗ്രസിലേക്ക് ഒരാൾ വന്നാൽ ലീഗ് നേതാക്കളുടെ കയ്യും കാലും ആണോ പിടിക്കേണ്ടത്? പച്ച കേക്ക് നൽകി ലീഗ് നേതാക്കൾ സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും സംഘപരിവാർ ആശയം തെറ്റാണെന്ന് ഇതുവരെ പറയാതെ സന്ദീപിലൂടെ എസ്ഡിപിഐ- ആർഎസ്എസ്- കോൺഗ്രസ്- ലീഗ് കൂട്ടുകെട്ടിന്റെ നാറിയ രംഗമാണ് കാണുന്നതെന്നും ബാലൻ വിമർശിച്ചു.

Also Read:

Kerala
മുഖ്യമന്ത്രിക്ക് കവചമൊരുക്കി ഇപിയും; 'തങ്ങളെ വിമർശിച്ചത് രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിൽ'

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടി പത്രപരസ്യം നൽകികൊണ്ടാണ് എൽഡിഎഫ് തിര‍ഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തെ നേരിടാൻ തയാറായിരിക്കുന്നത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ ഒരു പരസ്യം എൽഡിഎഫ് നൽകിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.

Also Read:

Kerala
രാത്രിയില്‍ മറ്റൊരാള്‍ ഫോണ്‍ വിളിച്ചതില്‍ തര്‍ക്കം, വിളിച്ചുവരുത്തിയത് ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ്

അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരം​ഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം. എന്നാൽ പരസ്യത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വ‌‍‍ർ​ഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ​ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

Content Highlights: AK Balan against sandeep varier and on CPIM paper ads

To advertise here,contact us