ശാസ്‌ത്രോത്സവം തൂക്കി മലപ്പുറം; തൊട്ടുപിന്നില്‍ കണ്ണൂര്‍

സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ജേതാക്കളായി മലപ്പുറം. 1450 പോയിന്റ് കരസ്ഥമാക്കിയാണ് മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. 1,412 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനതെത്തി. മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് 1353 പോയിന്റുകള്‍ കരസ്ഥമാക്കി.

സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. ഈ മാസം 15നായിരുന്നു ശാസ്‌ത്രോത്സവം ആരംഭിച്ചത്. ആലപ്പുഴയായിരുന്നു ആതിഥേയത്വം വഹിച്ചത്.

Content Highlights: Malappuram wins in Kerala school science festival

To advertise here,contact us