'സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കും'; റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണില്‍ വസീഫും സനോജും

സിപിഐഎമ്മില്‍ എടുക്കാത്തതുകൊണ്ടാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതെന്ന് വസീഫ് പറഞ്ഞു

പാലക്കാട്: സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സംസ്ഥാന സെക്രട്ടറി വി കെ സനോജും. സിപിഐഎമ്മില്‍ എടുക്കാത്തതുകൊണ്ടാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതെന്ന് വസീഫ് പറഞ്ഞു. സിപിഐഎമ്മുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയോ എന്ന് അറിയില്ലെന്നും വസീഫ് പറഞ്ഞു. സരിനെ കണ്ടപ്പോള്‍ കൈകൊടുക്കാത്ത ആള്‍ സന്ദീപ് വാര്യരെ പോലെ ഒരാളെ കാണുമ്പോള്‍ കെട്ടിപ്പിടിക്കുകയാണ് ചെയ്തതെന്ന് വി കെ സനോജും പറഞ്ഞു.

റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണിലായിരുന്നു വസീഫിന്റെയും സനോജിന്റെയും പ്രതികരണം

പാലക്കാട്ടെ എല്‍ഡിഎഫിന്റെ വിജയത്തെക്കുറിച്ച് ഒരാശങ്കയുമില്ലെന്നും വസീഫ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനോട് കിടപിടിക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് ഇത്തവണ സിപിഐഎം അവതരിപ്പിച്ചിരിക്കുന്നത്. പൊതുസ്വീകാര്യനായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് സരിനെ അവതരിപ്പിച്ചതെന്നും വസീഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിന് ലഭിക്കുമെന്ന് വി കെ സനോജും പ്രതികരിച്ചു.

To advertise here,contact us