'സന്ദീപ് വന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യും'; രാഹുലും ഷാഫിയും റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണില്‍

രാഷ്ട്രീയത്തില്‍ വ്യക്തിക്കല്ല, ആശയത്തിനാണ് പ്രാധാന്യമെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമായി വേണം ഇതിനെ കാണാനെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ വ്യക്തിക്കല്ല, ആശയത്തിനാണ് പ്രാധാന്യമെന്ന് ഷാഫി പറമ്പില്‍ എംപിയും പറഞ്ഞു. റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണിലായിരുന്നു ഇരുവരുടേയും പ്രതികരണം.

ഒരാള്‍ മാറി ചിന്തിക്കുമ്പോള്‍ അതിനെ പോസിറ്റീവായി വേണം കാണാനെന്നും രാഹുല്‍ പറഞ്ഞു. വേണമെങ്കില്‍ അയാളെ അവിടെത്തന്നെ തുടരാന്‍ അനുവദിക്കാം. അല്ലാത്ത പക്ഷം അയാളുടെ നിലപാടിനെ തിരുത്താന്‍ അവസരം നല്‍കണം. രാജ്യത്തിനും മതേതരത്വത്തിനും ഗുണം ചെയ്യുന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തനിക്ക് വര്‍ഗീയമായി ചിന്തിക്കുന്നവരുടെ വോട്ട് വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Content Highlights- rahul mamkootathil and shafi parambil on sandeep varier congress entry

To advertise here,contact us