കോണ്‍ഗ്രസിനെ പിഎഫ്‌ഐ വത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്: റിപ്പോർട്ടർ മെഗാലൈവത്തോണിൽ കെ സുരേന്ദ്രൻ

റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ലൈവത്തോണിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പാലക്കാട്: കോണ്‍ഗ്രസിനെ പിഎഫ്‌ഐ വത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ സ്പെഷ്യൽ മെഗാലൈവത്തോണിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും ബിജെപിയിലേക്ക് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലുള്ള സന്ദീപ് വാര്യരുടെ കൂറുമാറ്റം ബിജെപിയെ ഒരു വിധത്തിലും ബാധിക്കില്ല. ഉര്‍വശീ ശാപം ഉപകാരം എന്നാണല്ലോ. യുഡിഎഫിന് ഇത്‌കൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല. അതുകൊണ്ടാണ് വി ഡി സതീശന് കണ്ടകശനി ആണെന്ന് പറഞ്ഞതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പാലക്കാട്ടെ കോണ്‍ഗ്രസിന്റെ ഒരുവിഭാഗം പൂര്‍ണമായും പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. ഇത് കോണ്‍ഗ്രസ് നേതാക്കളുടെ തന്ന അഭിപ്രായമാണ്. വി ഡി സതീശനും ഷാഫി പറമ്പിലും ചേര്‍ന്ന് കോണ്‍ഗ്രസിനെ പിഎഫ്‌ഐ വത്ക്കരിക്കുകയാണ്. കോണ്‍ഗ്രസ് എന്നാല്‍ പിഎഫ്‌ഐ എന്നായി മാറി', കെ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാടും ചേലക്കരിലും ബിജെപി ജയിക്കുമെന്നും വയനാട്ടില്‍ ജയിക്കുമെന്ന് ഉറപ്പ് പറയുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Also Read:

Kerala
പാലക്കാട് മണ്ഡലം ഇളക്കി മറിക്കാൻ ടീം റിപ്പോർട്ടർ; എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിന് തുടക്കം

റിപ്പോർട്ടർ എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിന് രാവിലെ പതിനൊന്ന് മണിയോടെയാണ് തുടക്കമായി. പാലക്കാട് നിന്നും തത്സമയം നടക്കുന്ന പരിപാടി ഇന്ന് രാത്രി പത്തുമണിവരെ നീളും. റിപ്പോർട്ടർ ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ, എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതി എന്നിവരാണ് മൊഗാലൈവാത്തോൺ നയിക്കുന്നത്. റിപ്പോർട്ടറിൻ്റെ സുസജ്ജമായ വാർത്താ സംഘവും ഇവർക്കൊപ്പമുണ്ട്.

Content Highlight: K Surendran says congress is being PFi-fied

To advertise here,contact us