ഉപതിര‍ഞ്ഞെടുപ്പ്; വയനാട്ടിൽ 13 ന് പൊതു അവധി

പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബർ 12നും അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബർ 12നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്‌കൂള്‍, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി എച്ച്എസ് സകൂളിനും അവധിയായിരിക്കും.

എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

Also Read:

Kerala
ബുധനാഴ്ച മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളിലും അന്ന് അവധിയായിരിക്കും.

Content Highlights: Public Holiday in wayanad holiday for Schools on november 12,13 over by election

To advertise here,contact us