സാമൂഹിക മാധ്യമം വഴി പരിചയം, ന​ഗ്നചിത്രം കൈകലാക്കി കല്ല്യാണം കഴിക്കാൻ ഭീഷണി, യുവാവ് പിടിയിൽ

പെൺകുട്ടിയുടെ പരാതിയിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടി.

കിളികൊല്ലൂർ: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്നചിത്രം കൈക്കലാക്കിയ ശേഷം കല്ല്യാണം കഴിക്കാൻ ഭീഷണിപെടുത്തിയ യുവാവ് പിടിയിൽ. പാലക്കാട് മലമ്പുഴ കൊറ്റക്കാട് സ്വദേശിയായ കിഴക്കേപ്പുരയിൽ മിഥുൻ(27) ആണ് പെൺകുട്ടിയെ ഭീഷണിപെടുത്തിയത്.

Also Read:

Thiruvananthapuram
സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി വീടിനുള്ളിൽ മരിച്ച നിലയിൽ

ആദ്യം സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ കൈയിൽ നിന്ന് പതിയെ ഇയാൾ നഗ്നചിത്രം കൈക്കലാക്കുകയായിരുന്നു. പിന്നീട് പ്രതി തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ന​ഗ്ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞു ഭീഷണിപെടുത്തുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടി. കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഉമറുൾ ഫറൂക്കിൻ്റെ നേത‍ൃത്വത്തിലാണ് പ്രതിയെ പിടിക്കൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights- Accused arrested after blackmailing woman with her nude pictures

To advertise here,contact us