പി പി ദിവ്യയ്ക്ക് പിന്നിലുള്ളത് വമ്പൻമാർ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മലയാലപ്പുഴ മോഹനൻ

കുടുംബം സ്വീകരിക്കുന്ന നിയമനടപടികൾക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനൻ. ടിവി പ്രശാന്തൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയെക്കുറിച്ച് വ്യക്തത വരുത്തണം. പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. പി പി ദിവ്യയ്ക്ക് പിന്നിൽ വമ്പൻമാർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കേണ്ടത് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണെന്നും മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി. കുടുംബം സ്വീകരിക്കുന്ന നിയമനടപടികൾക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തലശേരി സെഷൻസ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ദിവ്യയ്ക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത് നടപടി തീരുമാനിക്കുകയായിരുന്നു.

Also Read:

Kerala
പി പി ദിവ്യയ്ക്ക് ജാമ്യം; പതിനൊന്നാം നാൾ പുറത്തേക്ക്

അതേസമയം പി പി ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു. പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി മലയാലപ്പുഴയിൽ എത്തിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ശരിയായ തീരുമാനം തന്നെ പാർട്ടിയും സർക്കാരും എടുക്കുമെന്നും ഉദയഭാനു പറഞ്ഞു.

Also Read:

Kerala
ദിവ്യ സിപിഐഎമ്മിന്റെ കേഡർ; തെറ്റ് പറ്റി, തിരുത്തും, മുന്നോട്ട് പോകും: എം വി ​ഗോവിന്ദൻ

പി പി ദിവ്യക്ക് തെറ്റ് പറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നുമായിരുന്നു എം വി ദ​ഗോവിന്ദന്റെ പ്രതികരണം. കേഡറെ കൊല്ലാനല്ല തിരുത്താനാണ് ശ്രമിക്കുന്നത്. ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Malayalappuzha mohanan says that he will stand with Naveen Babu's family

To advertise here,contact us