യു ആർ പ്രദീപിനായി 'മന്ത്രിപ്പട' ഇന്ന് ചേലക്കരയിൽ; അവസാന ലാപ്പിലെത്തി പ്രചാരണം

മന്ത്രി മുഹമ്മദ് റിയാസ് മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണം തുടരുന്നുണ്ട്

ചേലക്കര: പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ചേലക്കരയിൽ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണത്തിനായി എൽഡിഎഫ് മന്ത്രിമാർ കൂട്ടത്തോടെ ഇന്ന് ചേലക്കരയിലെത്തും.

പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ, ആർ ബിന്ദു തുടങ്ങിയ മന്ത്രിമാരാണ് ചേലക്കരയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുക. മന്ത്രി മുഹമ്മദ് റിയാസ് മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണം തുടരുന്നുണ്ട്. രണ്ട് ദിവസത്തെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെയാണ് മണ്ഡലത്തിലെത്തുക. പാലക്കാട്ടെ പാതിരാ റെയ്ഡ് ചേലക്കരയിലും സിപിഎമ്മിനെതിരെ ആയുധമാക്കുയാണ് ഇരു മുന്നണികൾ.

Also Read:

International
'ഞാനൊരു അമേരിക്കക്കാരി ആയിരുന്നെങ്കിൽ ട്രംപിന് വോട്ട് ചെയ്യുമായിരുന്നു'; അഭിനന്ദിച്ച് കങ്കണ

യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണവും വിവിധയിടങ്ങളിൽ തുടരുകയാണ്. മുതിർന്ന നേതാക്കളെ എത്തിച്ചുള്ള കുടുംബയോഗങ്ങളും തുടരുന്നുണ്ട്. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണനായി കൂടുതൽ ദേശീയ നേതാക്കൾ മണ്ഡലത്തിലെത്തിയേക്കും. പി വി അൻവറിനെതിരെ ആരോഗ്യ പ്രവർത്തകരുടെ പരാതിയിൽ എടുത്ത കേസ് പ്രചാരണയുധമാക്കുകയാണ് ഡിഎംകെ.

അതേസമയം, പ്രചാരണം രണ്ടാം ഘട്ടം പിന്നിട്ടതോടെ നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ചൂടേറുകയാണ് പാലക്കാട് മണ്ഡലം. കഴിഞ്ഞ ദിവസം രാത്രി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ റൂമുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുകയാണ് മുന്നണികൾ. കെ സുധാകരനും കെ സുരേന്ദ്രനും എം വി ഗോവിന്ദനുമടക്കമുള്ള മുതിർന്ന നേതാക്കൾ പാലക്കാട് തുടരുന്നുണ്ട്. രാവിലെ 7.30ന് ട്രോളി ബാഗുമായി DYFl കോട്ടമൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കും.

Content Highlights: Ministers to come to chelakkara for UR Pradeep

To advertise here,contact us