രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങളുള്ള ഭക്ഷ്യക്കിറ്റുകള്‍; പിടികൂടി ഫ്‌ളയിങ് സ്‌ക്വാഡ്

കോണ്‍ഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നാണ് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയത്

കല്‍പ്പറ്റ: വയനാട് തിരുനെല്ലി തോല്‍പ്പെട്ടിയില്‍ കോണ്‍ഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നാണ് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയത്.

തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് 28 കിറ്റുകളാണ് സ്ഥലത്തുനിന്നും പിടികൂടിയത്. കിറ്റില്‍ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ചിത്രങ്ങളുണ്ട്.

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

Content Highlights: Food Kits With Congress Leaders Picture Seized From Wayanad

To advertise here,contact us