തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്.
പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചു. യുഡിഎഫിന് ഒമ്പത് അംഗങ്ങളും എല്‍ഡിഎഫിന് എട്ടും ബിജെപിക്ക് മൂന്നും എസ്ഡിപിഐക്ക് ഒരംഗവുമാണ് ഉള്ളത്.
രാവിലെ നടന്ന അവിശ്വാസ പ്രമേയത്തില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് വോട്ടിനിട്ടത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് അംഗങ്ങളും എസ്ഡിപി ഐ അംഗവും വിട്ടു നിന്നു. ബിജെപിയുടെ മൂന്ന് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഇതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.