നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പർക്ക പട്ടികയിലെ 81 പേർ ആരോഗ്യ പ്രവർത്തകർ: മന്ത്രി വീണാ ജോർജ്

90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയിലും ഹൈ റിസ്ക്‌ കാറ്റഗറിയിൽ 134 പേരും ഉൾപ്പെടുന്നു

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവിൽ സമ്പർക്ക പട്ടികയിൽ 267 പേരാണുള്ളത്. അതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലുണ്ട്. 90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയിലുംഹൈ റിസ്ക്‌ കാറ്റഗറിയിൽ 134 പേരും ഉൾപ്പെടുന്നു.

ഇന്ന് പുതുതായി ആരെയും സമ്പർക്കപ്പെട്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി വിലയിരുത്തി. രോഗലക്ഷണങ്ങളുമായി രണ്ടു പേർ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഇവർ അടക്കം നാലുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തുടരുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് ആറു പേർക്ക് ഉൾപ്പെടെ 274 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകിയെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

അതേസമയം, ആലപ്പുഴയിൽ എംപോക്സ് എന്ന സംശയത്തെത്തുടർന്ന് വിദേശത്തുനിന്ന് എത്തിയയാൾ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ബഹറൈനിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശിയുടെ കുടുംബം ക്വാറന്റൈനിലാണ്.

To advertise here,contact us