കവിയൂരിന്റെ സ്വന്തം പൊന്നമ്മ; ആദരാഞ്ജലികളുമായി കവിയൂർ ഗ്രാമപഞ്ചായത്ത്

ഗ്രാമത്തെ അടയാളപ്പെടുത്തിയ നടിക്ക് കവിയൂരിന്റെ സ്വന്തം അമ്മയ്ക്ക് ആദരാഞ്ജലികൾ എന്നാണ് കവിയൂർ ഗ്രാമപഞ്ചായത്തിന്റെ അനുശോചനം.

icon
dot image

കൊച്ചി: കവിയൂർ എന്ന ഗ്രാമത്തെ തന്റെ പ്രകടങ്ങളിലൂടെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയ കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനവുമായി കവിയൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമത്തെ അടയാളപ്പെടുത്തിയ നടിക്ക് കവിയൂരിന്റെ സ്വന്തം അമ്മയ്ക്ക് ആദരാഞ്ജലികൾ എന്നാണ് കവിയൂർ ഗ്രാമപഞ്ചായത്തിന്റെ അനുശോചനം.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെയായിരിക്കും പൊതുദര്‍ശനം.

20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ 'മൂലധന'മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി.

1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ട് കാലത്തോളം സിനിമയില്‍ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

To advertise here,contact us
To advertise here,contact us
To advertise here,contact us