മലയാള സിനിമയിൽ സമാന്തര സംഘടനയ്ക്ക് ആലോചന; പിന്നിൽ ആഷിഖ്, ലിജോ, അഞ്ജലി മേനോൻ

സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവർത്തകർക്ക് കത്ത് നൽകി.

കൊച്ചി: സിനിമ മേഖലയിൽ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന പേരിലാകും സംഘടന രൂപീകരിക്കുക. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവർത്തകർക്ക് കത്ത് നൽകി. അഞ്ജലി മേനോൻ, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളത്. സിനിമാ രംഗത്തെ സമഗ്ര നവീകരണം ലക്ഷ്യമെന്ന് കത്തിൽ

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർക്ക് നേരെ വരെ ആരോപണങ്ങൾ ഉയർന്നതോടെ പുതിയ സംഘടന വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.

സിനിമാ നടീനടന്മാരുടെ സംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിന്, ലൈംഗികാരോപണത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നിരുന്നു. പിന്നാലെ മറ്റ് നടന്മാർക്കെതിരെ ആരോപണം ഉയരുകയും എഎംഎംഎയുടെ ജനറൽ ബോഡി തന്നെ പിരിച്ചുവിടുകയും ചെയ്തിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകളടക്കമാണ് സിനിമയിലെ പ്രമുഖർക്കെതിരെ രംഗത്തെത്തിയത്.

To advertise here,contact us