തൃശൂര്: കെഎസ്ആര്ടിസി ബസ് ഇടിച്ച് തകര്ന്ന ശക്തന് തമ്പുരാന്റെ പ്രതിമ രണ്ട് മാസം കൊണ്ട് പുനര്നിര്മിക്കുമെന്ന സര്ക്കാര് ഉറപ്പ് പാലിക്കാത്തതില് കുറ്റപ്പെടുത്തലുമായി സുരേഷ് ഗോപി.
പതിനാല് ദിവസത്തിനകം പ്രതിമ പുനസ്ഥാപിച്ചില്ലെങ്കില് ശക്തന്റെ വെങ്കല പ്രതിമ താന് നിര്മിച്ചുനല്കുമെന്ന് സ്ഥലം സന്ദര്ശിച്ച് സുരേഷ് ഗോപി പറഞ്ഞു. ജൂണ് ഒമ്പതിനാണ് ശക്തന് തമ്പുരാന്റെ പ്രതിമ ബസ് ഇടിച്ചു തകര്ന്നു വീണത്. പ്രതിമയുടെ പുനര്നിര്മ്മാണം ഇപ്പോഴും പൂര്ത്തിയാക്കിയിട്ടില്ല. രണ്ട് മാസം കൊണ്ട് പ്രതിമ പുനര്നിര്മിക്കും എന്നായിരുന്നു സര്ക്കാരിന്റെ വാക്ക്. പ്രതിമയുടെ പുനര്നിര്മാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആര്ടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.