ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്ഡ് ഉടമകള്ക്ക് മാത്രം; റേഷന് കടകളിലൂടെ വിതരണം

അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്ക്കും സൗജന്യ ഓണക്കിറ്റുകള് ലഭിക്കും.

തിരുവനന്തപുരം: ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്ഡ് ഉടമകള്ക്ക് മാത്രം. ആറ് ലക്ഷം കാര്ഡുടമകള്ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വര്ഷവും മഞ്ഞ കാര്ഡ് ഉടമകള്ക്ക് മാത്രമാണ് കിറ്റ് നല്കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്ക്കും സൗജന്യ ഓണക്കിറ്റുകള് ലഭിക്കും.

റേഷന് കടകളിലൂടെയാകും കിറ്റുകള് വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം മഞ്ഞക്കാര്ഡ് ഉടമകള് ആണുള്ളത്. ഇവര്ക്ക് മാത്രം സൗജന്യ ഓണക്കിറ്റ് നല്കാന് 35 കോടി രൂപയോളെ വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റില് എന്തൊക്കെ സാധനങ്ങളാണുണ്ടാകുക എന്നതില് വ്യക്തത അടുത്ത ദിവസങ്ങളിലുണ്ടാകും.

കൊവിഡ് കാലത്ത് എല്ലാ വിഭാഗക്കാര്ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് ഓണക്കിറ്റുകള് മഞ്ഞകാര്ഡുടമകള്ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ഓണച്ചന്തകള്ക്കുള്ള തയ്യാറെടുപ്പുകള് ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. സെപ്തംബര് നാലിനകം ഓണച്ചന്തകള് തുടങ്ങാനാണ് തീരുമാനം.

'സ്ത്രീസുരക്ഷ ഉറപ്പാക്കണം'; കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിച്ച് രാഷ്ട്രപതി

To advertise here,contact us