വഖഫ് ഭേദഗതിയില് നിന്ന് കേന്ദ്ര സര്ക്കാര് പിന്തിരിയണം; സമസ്ത കേരള ജംഇയ്യത്തുല് ഉലമ

സംസ്ഥാന സര്ക്കാര് കേരള വഖഫ് നിയമം കൊണ്ടുവരണമെന്നും അതുവരെ ഓര്ഡിനന്സ് പുറപ്പെടുവിച്ച് കേരളത്തിലെ വഖഫ് സ്വത്തുക്കള് പൂര്ണ്ണമായി സംരക്ഷിക്കണമെന്നും സമസ്ത നേതാക്കള് ആവശ്യപ്പെട്ടു.

കോഴിക്കോട്: നിലവിലുള്ള മഹാഭൂരിഭാഗം വഖഫ് സ്വത്തുക്കളും വഖഫ് സ്വത്തല്ലാതാക്കി മാറ്റുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഭേദഗതി ബില് നടപ്പാക്കാനുള്ള നീക്കത്തില് നിന്ന് കേന്ദ്ര സര്ക്കാര് പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല് സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പെട്ടു.

ഈ ബില് നിയമമാക്കപ്പെടുന്ന പക്ഷം സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള് സംരക്ഷിക്കുന്നതിന് സംസ്ഥാന സര്ക്കാര് കേരള വഖഫ് നിയമം കൊണ്ടുവരണമെന്നും അതുവരെ ഓര്ഡിനന്സ് പുറപ്പെടുവിച്ച് കേരളത്തിലെ വഖഫ് സ്വത്തുക്കള് പൂര്ണ്ണമായി സംരക്ഷിക്കണമെന്നും സമസ്ത നേതാക്കള് ആവശ്യപ്പെട്ടു.

To advertise here,contact us