മരുന്ന് മാറി കുത്തിവെച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; പത്ത് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി സൂപ്രണ്ടും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

icon
dot image

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ പത്തുവയസുകാരന് മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി സൂപ്രണ്ടും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് പത്തുവയസ്സുകാരന് മരുന്ന് മാറി കുത്തിവച്ചത്. മരുന്ന് മാറി കുത്തിവയ്പ് എടുത്തതുകാരണം കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായെന്നാണ് ബന്ധുക്കളുടെ പരാതി.

സംഭവത്തിൽ ഓഗസ്റ്റ് 21ന് മുൻപ് ആരോഗ്യവകുപ്പ് ഡയറക്ടറും തൈക്കാട് ആശുപത്രി സൂപ്രണ്ടും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂലൈ 29നാണ് കുട്ടിയെ പനി കൂടിയതിനെ തുടർന്ന് തൈക്കാട് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ജൂലൈ 30 നാണ് മരുന്ന് മാറി കുത്തി വച്ചത്. കുത്തിവയ്പിനെ തുടർന്ന് നെഞ്ചുവേദനയും ചർദ്ദിയും ഉണ്ടായ കുട്ടി ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലാണ്.

To advertise here,contact us
To advertise here,contact us
To advertise here,contact us