തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയ്ക്ക് 1,447 കോടിയിലധികം വരുമാനം. കഴിഞ്ഞ ജൂൺ വരെയുള്ള കണക്കാണിത്. 2012 ഡിസംബർ ഒൻപതിനാണ് ടോൾപിരിവ് തുടങ്ങിയത്. മണ്ണുത്തി മുതൽ അങ്കമാലി വഴി എടപ്പള്ളി വരെ നാലുവരിപ്പാത നിർമിക്കാൻ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ-കെ എം സി. കന്പനികൾ 721 കോടിയാണു മുടക്കിയത്.
നിർമാണത്തിലെ അഴിമതി കണ്ടെത്തി 2023 ഒക്ടോബറിൽ ടോൾ പ്ലാസയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് കള്ളപ്പണനിരോധന നിയമപ്രകാരം 125.21 കോടിയുടെ വസ്തുവകകൾ മരവിപ്പിച്ചു. ദേശീയപാത നിര്മാണം പൂര്ത്തിയാക്കാതെ ടോള് പിരിക്കാന് അനുമതി നല്കിയതിലും ബസ് ബേകളുടെ നിര്മാണം പൂര്ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന് അനുവാദം നല്കി പണം പിരിച്ചതിലും നടന്ന ക്രമക്കേടുകളിലൂടെ റോഡ് നിര്മാണ കമ്പനി 125.21 കോടി രൂപ അനര്ഹമായി സമ്പാദിച്ചെന്ന് കണ്ടെത്തിയായിരുന്നു റെയ്ഡ് നടന്നത്.
'ഞാൻ കളിപ്പാട്ടം മേടിക്കാൻ സൂക്ഷിച്ച പൈസയാണ്, വയനാട്ടിലെ അവസ്ഥ കണ്ടപ്പോൾ സാഡ് ആയി'
മണ്ണുത്തി-എടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്താൻ 2023 ഏപ്രിൽ 13-ന് ദേശീയപാതാ അതോറിറ്റി നോട്ടീസ് നൽകിയെങ്കിലും ഇതിനെതിരേ കമ്പനികൾ അപ്പീൽ നേടി. കേന്ദ്ര റോഡ് ഗതാഗതമന്ത്രി പാർലമെന്റിൽ ജെബി മേത്തർ എം.പി.ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.