നീറ്റ് പിജി എക്സാം സെന്റര് കേരളത്തില് തന്നെ വേണം; കേന്ദ്രമന്ത്രിയെ സന്ദര്ശിച്ച് എംപിമാര്

സെൻ്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം പി മാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയെ നേരിൽ കണ്ടു

ന്യൂഡൽഹി: കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടര്മാര്ക്ക് നീറ്റ് പി.ജി പരീക്ഷ സെൻ്ററായി ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ അനുവദിച്ച തീരുമാനം റദ്ദാക്കി കേരളത്തിൽ തന്നെ സെൻ്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം പി മാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയെ നേരിൽ കണ്ടു. ഷാഫി പറമ്പിൽ സോഷ്യൽ മീഡിയലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

യാത്ര ചെയ്യാനുള്ള ചെലവുകൾ, താമസ സൗകര്യം കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ, ട്രെയിനിൽ ആണെങ്കിൽ ടിക്കറ്റ് ലഭ്യമാവാത്ത സാഹചര്യം, നാലാമത്തെ ഓപ്ഷൻ ആന്ധ്ര മാത്രമായത് തുടങ്ങി പരീക്ഷാർത്ഥികൾ നേരിടേണ്ടി വരുന്ന മാനസിക സമ്മർദ്ദമുൾപ്പടെയുളള കാര്യങ്ങൾ മന്ത്രിയെ അറിയിച്ചു. തീരുമാനം പുന:പരിശോധിക്കുന്നത് ഗൗവരവമായി പരിഗണിക്കുമെന്ന് ജെ.പി നഡ്ഡ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ കുറിച്ചു. ശശി തരൂർ, അടൂർ പ്രകാശ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുരിയാക്കോസ് , കെ രാധാകൃഷ്ണൻ, അബ്ദുസ്സമദ് സമദാനി, ബെന്നി ബെഹനാൻ തുടങ്ങിയവരാണ് ജെ പി നഡ്ഡയെ നേരിൽ കണ്ടത്ത്.

To advertise here,contact us