മുണ്ടക്കൈ ദുരിതം: പാർഥന് പിന്നാലെ ഭാര്യ നന്ദയും യാത്രയായി

വയനാട് മുണ്ടക്കൈയിലെ കരുണസരോജം കാപ്പിത്തോട്ടം ഉടമയായിരുന്നു അന്തരിച്ച പാർഥൻ.

തലശ്ശേരി: വയനാട് മുണ്ടക്കൈ ദുരിന്തത്തിൽ കാണാതായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പി കെ പാർഥൻ (76), നന്ദ (68) എന്നീ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി സംസ്കരിച്ചു. വയനാട് മുണ്ടക്കൈയിലെ കരുണസരോജം കാപ്പിത്തോട്ടം ഉടമയായിരുന്നു അന്തരിച്ച പാർഥൻ. പാർഥന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ട് തലശ്ശേരി ചേറ്റംകുന്നിലെ കരുണസരോജം വസതിയിൽ എത്തിച്ച് ചിറക്കര കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ സംസ്കരിച്ചു. ഇതിനു പിന്നാലെ മുണ്ടക്കൈ ജുമാമസ്ജിദ് പരിസരത്തുനിന്നാണ് നന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

കൈയിൽ അണിഞ്ഞ ഭർത്താവിന്റെ പേരിലുള്ള വിവാഹ മോതിരത്തിൽ നിന്നാണ് നന്ദയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്. സ്ഥിരീകരണത്തിനുശേഷം രാത്രി വൈകിയാണ് വിവരം പുറത്തുവിട്ടത്. വർഷങ്ങളായി പാർഥൻ ഭാര്യ നന്ദക്കൊപ്പം മുണ്ടക്കൈയിലാണ് താമസം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്കി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം

ചാലിയാർപ്പുഴയിൽ നിലമ്പൂർ പോത്തുകല്ലിൽനിന്നാണ് പാർഥന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ തലശ്ശേരി ചേറ്റംകുന്നിലെ കരുണസരോജം വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷമാണ് സംസ്കരിച്ചത്. നാട്ടുകാരും രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും അന്തിമോപചാരമർപ്പിക്കാനെത്തി.

To advertise here,contact us