മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീൻ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴയില് നിന്ന്

കബനീദളം വിഭാഗത്തിന്റെ നേതാവാണ് സി പി മൊയ്തീൻ

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീനെ ആലപ്പുഴയില് നിന്നും പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡാണ് മൊയ്തീനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ബസില് സഞ്ചരിക്കവെയാണ് കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീൻ പിടിയിലായത്.

യുഎപിഎ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് സി പി മൊയ്തീൻ. പൊലീസ് തിരിച്ചറിയില് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2019ൽ ലക്കിടിയിൽ റിസോർട്ടിലെ വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ സഹോദരനാണ് പിടിയിലായ സി പി മൊയ്തീൻ.

ശനിയാഴ്ച ക്ലാസ് വേണ്ട; വിദ്യാഭ്യാസ ഡയറക്ടറുടെ തിരുമാനം റദ്ദാക്കി ഹൈക്കോടതി

To advertise here,contact us