കല്പറ്റ: വയനാട് മുണ്ടക്കൈ ദുരിതത്തിൽപ്പെട്ട സുദേവന്റെയും കുടുംബത്തിന്റെയും ഓർമ്മ ചിത്രങ്ങൾ നെഞ്ചോടു ചേർത്ത് സുദേവന്റെ സഹോദരൻ ദിനേശൻ. വീട്ടിലെ തിരച്ചിലിനിടയിലാണ് സുദേവനറെ വിവാഹ ചിത്രങ്ങൾ സഹോദരന് ലഭിക്കുന്നതും, അവ നെഞ്ചോട് ചേർത്ത് നിർത്തുന്നതും. ഒടുങ്ങാത്ത സങ്കട കാഴ്ചകളാണ് ദുരിത ഭൂമിയിൽ എങ്ങും കാണുന്നത്.
'അവരില്ല ഇപ്പോ അവരില്ല' എന്ന് പറഞ്ഞ് മുഴുമിപ്പിക്കാൻ പോലും സഹോദരൻ ദിനേശനാകുന്നില്ല. അമ്മയെയും ഏട്ടനേയും ഏട്ടത്തിയെയും രണ്ടു മക്കളെയുമാണ് ദിനേശന് ഒറ്റ രാത്രികൊണ്ട് നഷ്ടമായിരിക്കുന്നത്. മകനെ തിരിച്ചു കിട്ടിയ ആശ്വാസം ഉണ്ടെങ്കിലും ഇനിയും വിറയൽ മാറാതെ സ്തംഭിച്ച് നിൽക്കുകയാണ് അദ്ദേഹം. കാലാവസ്ഥ മുന്നറിയിപ്പുകൾ ഒന്നും തന്നെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ദിനേശൻ റിപ്പോർട്ടർ ടി വി യോട് പറഞ്ഞു. അമ്മയുടെ മൃതദേഹം രണ്ടു ദിവസം മുൻപേ തന്നെ തിരച്ചിൽ സംഘം കണ്ടെത്തിയിരുന്നു. ഇനിയും ഇവിടെ നിന്ന് മൂന്ന് പേരെ കണ്ടെത്താനുണ്ട്.
മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, കേന്ദ്രത്തോട് ആവശ്യപ്പെടും: ആരിഫ് മുഹമ്മദ് ഖാൻ
നിരവധി കുടുംബങ്ങളുടെ സ്വത്തും ചിത്രങ്ങളും ഓർമകളുമാണ് കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ ഒലിച്ചിറങ്ങി പോയത്. അതേസമയം നിരവധി പേരെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സാധിച്ചു. കാണാമറയാത്തതായവർക്കുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.