അവരുടെ മാനസികാരോഗ്യവും നമുക്ക് പ്രധാനമാണ്; വയനാട്ടിലേക്ക് കൗണ്സലര്മാരെ ക്ഷണിക്കുന്നു

യുവജന കമ്മീഷന് ആരംഭിച്ച കൗണ്സിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ സന്നദ്ധ പ്രവര്ത്തകരില് നിന്ന് അപേക്ഷ ക്ഷണിച്ചു

കൽപെറ്റ: വയനാട് ദുരന്തത്തിന്റെ ആഘാതങ്ങളില് നിന്ന് ജീവൻ തിരികെ ലഭിച്ചുവെങ്കിലും മുന്നിൽ നടന്ന ഭീകരതയിൽ നിന്ന് സർവവും നഷ്ടമായ വേദനയിൽ നിന്ന് നിരവധി പേർക്ക് കരകയറാനായിട്ടില്ല. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ശാസ്ത്രീയമായ കൗണ്സിലിങ്, തെറാപ്പി, മെഡിറ്റേഷന് എന്നിവയുടെ ആവശ്യമുണ്ട്.

ഇതിനായി മാനസികമായി ശാക്തീകരിക്കാന് യുവജന കമ്മീഷന് ആരംഭിച്ച കൗണ്സിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ സന്നദ്ധ പ്രവര്ത്തകരില് നിന്ന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കാം: ksyc.kerala.gov.in

To advertise here,contact us