ശരീരങ്ങള് ചിതറിയത് വെള്ളച്ചാട്ടങ്ങളില് വീണും പാറക്കെട്ടുകളില് ചിതറിയും; സന്നദ്ധ പ്രവര്ത്തകര്

വനത്തിനുള്ളില് ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്.

നിലമ്പൂര്: പോത്തുക്കല്ല് പ്രദേശത്ത് നിന്ന് ബുധനാഴ്ചയും ഇരുപതോളം മൃതദേഹങ്ങളും അതിലേറെ ശരീരഭാഗങ്ങളും അഗ്നിരക്ഷാസേനയും പൊലീസും മറ്റും ചേര്ന്ന് കണ്ടെടുത്തതായി സന്നദ്ധ പ്രവര്ത്തകര്. പോത്തുകല്ല് പഞ്ചായത്തംഗങ്ങളായ നാസര്, മുസ്തഫ, സലൂബ്, ഗോത്രവിഭാഗക്കാരായ സന്നദ്ധ പ്രവര്ത്തകര് കുട്ടന്, ശശി, വെള്ളന്, മധു, നിഖില് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ഒഴുകിയെത്തിയ നൂറോളം മൃതദേഹഭാഗങ്ങളാണ് രണ്ടു ദിവസങ്ങളിലായി പോത്തുകല്ലിനടുത്തുള്ള ഏതാനും കിലോമീറ്റര് പ്രദേശത്ത് നിന്നായി കണ്ടെടുത്തത്. വനത്തിനുള്ളില് ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്.

ചൂരല്മലപ്പുഴ എന്നും പുന്നപ്പുഴ എന്നും അറിയപ്പെടുന്ന ഈ പുഴ ഒഴുകുന്ന വഴിയില് വനത്തില് ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. ഒരു കൈവഴിയിലാണ് പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം. മുണ്ടേരിയിലും പോത്തുകല്ലിലും നിലമ്പൂരിലുമായി വേറെയും ചില പുഴകളും ചേര്ന്നാണ് ചാലിയാറായി മാറുന്നത്. വെള്ളച്ചാട്ടങ്ങളില് വീണും പാറക്കെട്ടുകളില് തട്ടി ചിന്നിച്ചിതറിയുമാണ് മൃതദേഹങ്ങളേറെയും പൊട്ടിപ്പൊളിഞ്ഞുയെതെന്നാണ് സന്നദ്ധ പ്രവര്ത്തകര് പറഞ്ഞു.

ഇരുട്ടുകുത്തിയിലെ മിറാക്കിള്, വാണിയമ്പുഴയിലെ യുവവാണി തുടങ്ങിയ യൂത്ത് ക്ലബ്ബുകൡലെ അംഗങ്ങള്, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പെട്ടി തുടങ്ങി വിവിധ ഗോത്ര സമൂഹങ്ങളില് നിന്നുള്ളവര്, യുവജനങ്ങള് തുടങ്ങിയവരാണ് രണ്ട് ദിവസവും തിരച്ചിലിനിറങ്ങിയത്.

To advertise here,contact us