കല്പറ്റയില് കെട്ടിടം തകര്ന്നു വീണു; അവശിഷ്ടങ്ങള് റോഡിലേക്ക് പതിച്ചു

മുണ്ടക്കൈയിലും ചൂരല്മലയിലും രക്ഷാപ്രവര്ത്തനം തുടരുന്നതിനിടെയാണ് കല്പറ്റയില് കെട്ടിടം തകര്ന്ന് വീണത്.

കല്പറ്റ: വയനാട് കല്പറ്റ നഗരത്തില് കെട്ടിടം തകര്ന്നു വീണു. പഴയ ബസ് സ്റ്റാന്ഡിനു എതിര്വശത്തെ കെട്ടിടമാണ് കനത്ത മഴയില് ഇടിഞ്ഞു വീണത്. തകര്ന്ന് വീണ കെട്ടിട അവശിഷ്ടങ്ങള് റോഡിലേക്ക് പതിച്ചു. ആളപായമില്ലെന്നാണ് സൂചന. മുണ്ടക്കൈയിലും ചൂരല്മലയിലും രക്ഷാപ്രവര്ത്തനം തുടരുന്നതിനിടെയാണ് കല്പറ്റയില് കെട്ടിടം തകര്ന്നുവീണത്.

അതേസമയം, ചൂരല്മല വില്ലേജ് ഓഫീസിന് സമീപത്തെ തിരച്ചിലില് വൈകിട്ടോടെ രണ്ട് മൃതദേഹം കൂടി ലഭിച്ചു. ഒരു മൃതദേഹം ലഭിച്ചത് തോടിന് അപ്പുറത്തെ വശത്ത് നിന്നാണ്. 7 മൃതദേഹങ്ങളും ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്. ഈ പ്രദേശത്തു നിന്നും ഇതുവരെ കണ്ടെത്തിയത് 39 മൃതദേഹങ്ങളാണ്.

അതിനിടെ, മുണ്ടക്കൈ ദുരന്തത്തില് പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില് ചികിത്സയില് കഴിയുന്നവരെ രാഹുല് ഗാന്ധി എംപിയും പ്രിയങ്കാ ഗാന്ധിയും സന്ദര്ശിച്ചു.

To advertise here,contact us