അത് അർജുന്റെ മൃതദേഹമല്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയും ചിത്രങ്ങളും

മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നിഗൗഡ എന്ന സ്ത്രീയുടേതാണ് മൃതദേഹം

കോഴിക്കോട്:ഷിരൂര് മണ്ണിടിച്ചിലിൽ കാണാതായ അർജുനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അർജുന്റെ മൃതദേഹം ലഭിച്ചു എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. അർജുന്റെ മൃതദേഹം എന്ന തരത്തിൽ ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നിഗൗഡ എന്ന സ്ത്രീയുടേതാണ്.

ഷിരൂരിൽ നിന്ന് അർജുന്റെ ബന്ധു ജിതിൻ വീട്ടിലേക്ക് തിരിച്ചെത്തി. ഇന്ന് വൈകുന്നേരം വീണ്ടും ഷിരൂരിലേക്ക് പോകും. ഷിരൂരിൽ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. നദിയുടെ അടിയൊഴുക്കിന്റെ ശക്തിയും കുറഞ്ഞാൽ മാത്രമേ തിരച്ചിൽ വീണ്ടും പുനരാരംഭിക്കാൻ കഴിയുകയുള്ളു. അപകടമുണ്ടായ ജൂലൈ 16ന് തന്നെ രക്ഷാപ്രവര്ത്തനം ആരംഭിച്ചു. ജൂലൈ 16ന് പുലർച്ചെയാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ

To advertise here,contact us