കര്ണാടകയുടെ കൈത്താങ്ങ്; സഹായം ഏകോപിപ്പിക്കാന് രണ്ട് ഐഎഎസ് ഓഫിസര്മാരെ അയച്ചു

രണ്ടു മലയാളി ഐഎഎസ് ഓഫിസര്മാരെയാണ് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോഗിച്ചത്.

ബെംഗളൂരു: വയനാട് മുണ്ടക്കൈ, ചൂരല്മല ഭാഗങ്ങളിലുണ്ടായ ഉരുള്പൊട്ടലില് രക്ഷാപ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് കര്ണാടകയുടെ കൈത്താങ്ങ്. സഹായം ഏകോപിപ്പിക്കാന് രണ്ടു ഐഎഎസ് ഓഫിസര്മാരെ കര്ണാടക അയച്ചു.

രണ്ടു മലയാളി ഐഎഎസ് ഓഫിസര്മാരെയാണ് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോഗിച്ചത്. ഡല്ഹിയിലായിരുന്ന മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകീട്ട് ഇതു സംബന്ധിച്ച് വാര്ത്ത കുറിപ്പ് പുറത്തിറക്കി.

സീനിയര് ഐഎഎസ് ഓഫിസര് ഡോ പി സി ജാഫര്, ഡോ ദിലീഷ് ശശി എന്നിവരെയാണ് വയനാട്ടിലേക്ക് അയച്ചത്. ഡോ പി സി ജാഫര് കോഴിക്കോട് ആവിലോറ സ്വദേശിയും ഡോ ദിലീഷ് ശശി കോട്ടയത്തുനിന്നുള്ള ഐഎഎസ് ഓഫിസറുമാണ്.

To advertise here,contact us