'ആർമി മുതൽ സാധാരണ ജനങ്ങൾ വരെ ഒരുമിച്ചത് നിന്നത് രക്ഷാപ്രവർത്തനത്തെ സഹായിച്ചു'; ടി സിദ്ധിഖ് എംഎൽഎ

മുണ്ടക്കൈ, അട്ടമല, ചൂരൽമല, മേപ്പാടി തുടങ്ങി ദുരിത ബാധിത പ്രദേശങ്ങളിൽ നിന്നെല്ലാം മാറാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളെയും മാറ്റിപ്പാർപ്പിച്ചതായി ടി സിദ്ധിഖ് എംഎൽഎ

കൽപറ്റ: മുണ്ടക്കൈ , അട്ടമല, ചൂരൽമല, മേപ്പാടി തുടങ്ങി ദുരിത ബാധിത പ്രദേശങ്ങളിൽ നിന്നെല്ലാം മാറാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളെയും മാറ്റിപ്പാർപ്പിച്ചതായി ടി സിദ്ധിഖ് എംഎൽഎ. 'സുരക്ഷിത സ്ഥാനത്ത് നിൽക്കുന്നവരെ മാത്രമാണ് മാറ്റി പാർപ്പിക്കാത്തത്. എന്നിരുന്നാൽ പോലും ഉരുൾപൊട്ടിയ സമയത്ത് കുടുങ്ങി കിടക്കുന്നവരെയും ബാക്കിയുള്ള മൃതദേഹങ്ങളും വീണ്ടെടുക്കേണ്ടതുണ്ട്. ആളുകൾ കാണിച്ചു കൊടുക്കുന്നിടമെല്ലാം മൃതദേഹങ്ങളാണ്, സർക്കാർ സംവിധാനങ്ങളും മനുഷ്യ സമ്പത്തും ഉപയോഗിച്ച് നാളെ രക്ഷാപ്രവർത്തനം നടത്തും. ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു.

കേന്ദ്രസർക്കാർ സംവിധാനങ്ങൾ, സംസ്ഥാന സർക്കാർ സംവിധാനങ്ങൾ, ആർമി മറ്റ് സേനകൾ, സന്നദ്ധ സേവന സംഘങ്ങൾ, സാധാരണ മനുഷ്യർ തുടങ്ങിയവരെല്ലാം കൂടെ നിന്നതിന്റെ ഫലമാണ് ഒരൊറ്റ ദിവസം കൊണ്ട് രക്ഷാപ്രവർത്തനത്തിന്റെ 80 ശതമാനവും പൂർത്തിയാക്കാൻ പറ്റിയത് എന്നും ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു.

മുണ്ടക്കൈ: പ്രകൃതി ദുരന്തങ്ങളുടെ നെഞ്ചുലയ്ക്കുന്ന കണ്ണീരോർമ്മ

To advertise here,contact us