'ഒരേ സ്വരത്തിലാണ് എംപിമാർ സഹായം ആവശ്യപ്പെട്ടത്,കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷ'; ഷാഫി പറമ്പിൽ

ഇക്കഴിഞ്ഞ ബജറ്റിൽ വരെ പ്രകൃതി ദുരന്തത്തിന് പല സംസ്ഥാനങ്ങൾക്കും വലിയ തുക നീക്കി വെച്ചിരുന്നു

തിരുവനന്തപുരം: രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ മുഴുവൻ എംപിമാരും വയനാട് ദുരന്തത്തിൽ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് പാർലമെന്റിൽ സംസാരിച്ചിരുന്നുവെന്ന് ഷാഫി പറമ്പിൽ എം പി. കേന്ദ്രസഹായത്തിൽ ഉടനൊരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാഫി പറമ്പിൽ എം പി വ്യക്തമാക്കി. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് ആവശ്യപ്പെട്ടത്, ദുരന്ത സമയത്ത് കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

'ഇക്കഴിഞ്ഞ ബജറ്റിൽ വരെ പ്രകൃതി ദുരന്തത്തിന് പല സംസ്ഥാനങ്ങൾക്കും വലിയ തുക നീക്കി വെച്ചിരുന്നു. കേരളത്തിന് അത്ര പരിഗണന ബജറ്റിൽ ലഭിച്ചില്ലെങ്കിൽ പോലും ഇപ്പോൾ അത് ചർച്ച ചെയ്യാനുള്ള സമയമല്ല. എല്ലാ രീതിയിലും എല്ലാ സംവിധാനങ്ങളെയും ഒരുമിപ്പിച്ച് വയനാടിനെ വീണ്ടെടുക്കുക എന്നത് മാത്രമാണ് ഇപ്പോൾ നമ്മുടെ പരിഗണന'ഷാഫി പറമ്പിൽ പറഞ്ഞു.

മുണ്ടക്കൈയിൽ ജീവനുള്ളവരെയെല്ലാം രക്ഷിച്ചു, മൃതശരീരങ്ങൾ മാത്രമാണ് ഇനിയുള്ളത്'; എഡിജിപി അജിത്ത് കുമാർ

To advertise here,contact us