രണ്ട് ഒഡീഷ സ്വദേശികളെയും കാണാനില്ല; ഒപ്പമുള്ളവരെ അന്വേഷിച്ച് കര്ണാടകക്കാരനായ മഞ്ജുനാഥ്

വയനാട് അടക്കം അഞ്ച് ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മേപ്പാടി: തന്നോടൊപ്പം ചൂരല്മലയിലേക്ക് എത്തിയ നാല് ഒഡീഷക്കാരായ വിനോദസഞ്ചാരികളില് കാണാതായ രണ്ട് പേരെ അന്വേഷിക്കുകയാണ് കര്ണാടകക്കാരകനായ മഞ്ജുനാഥ്. രണ്ട് ദിവസം മുമ്പാണ് ഈ സംഘം ചൂരല്മലയിലേക്ക് വന്നത്.

ഉരുള്പൊട്ടുന്ന സമയത്ത് മഞ്ജുനാഥ് സുരക്ഷിതമായ സ്ഥലത്ത് കാര് നിര്ത്തിയിട്ട് ഉറങ്ങുകയായിരുന്നു. ഒപ്പമെത്തിയ വിനോദസഞ്ചാരികള് ഒഴുകിപ്പോയ ഹോം സ്റ്റേയില് ആയിരുന്നു.

രണ്ട് പേരെ പരിക്കുകളോടെ രക്ഷാപ്രവര്ത്തകര് ആശുപത്രിയിലെത്തിച്ചെങ്കിലും മറ്റ് രണ്ട് പേര്ക്ക് എന്താണ് സംഭവിച്ചതെന്ന് ഒരു വിവരവുമില്ലെന്ന് മഞ്ജുനാഥ് പറഞ്ഞു. ആദ്യ ഉരുള്പൊട്ടലില് വെള്ളമെത്തിയതോടെ ഒരു മണിയോടെ ഉണര്ന്ന് കാറില് നിന്ന് എഴുന്നേറ്റോടി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഒപ്പമുള്ള വിനോദസഞ്ചാരികളെ കാണാനില്ലെന്ന് അറിയുന്നത്.

വയനാട് അടക്കം അഞ്ച് ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വടക്കന് ജില്ലകളില് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് ഓറഞ്ച് അലേര്ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചു.

To advertise here,contact us